••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ശ്യാം ശരൺ നേഗി

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ വ്യക്‌തിയാണ് ശ്യാം ശരൺ നേഗി

1951 ഒക്ടോബറിലായിരുന്നു ഹിമാചലിൽ വോട്ടെടുപ്പ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ 1952 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

അതി ശൈത്യവും മോശം കാലവസ്ഥയെയും തുടർന്നാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്.

ഹിമാചൽ പ്രദേശിലെ കൽപ സ്വദേശിയും മുൻ സ്‌കൂൾ ഹെഡ് മാസ്‌റ്ററുമായ ശ്യാം നേഗി 1951 ഒക്‌ടോബർ 25 ന് നടന്ന വോട്ടെടുപ്പിൽ കൽപ്പ ബൂത്തിലെ പോളിംഗ് ഓഫീസർ ആയിരുന്നു.

ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ തന്റെ വോട്ട് ആദ്യം രേഖപ്പെടുത്തിയ നേഗി അങ്ങനെ ഇന്ത്യയുടെ ആദ്യവോട്ടർ എന്ന സ്‌ഥാനം കരസ്‌ഥമാക്കി

രാജ്യത്തെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപയിലെ ബൂത്തിൽ വോട്ട് ചെയ്‌തുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിൽ സ്‌ഥാനം നേടിയത്.

രാജ്യത്ത് ആദ്യമായി വോട്ട് ചെയ്‌ത ജനവിഭാഗമെന്ന ബഹുമതി കിനാറുകൾ എന്നറിയപ്പെടുന്ന ഗോത്രവർക്കാർക്കും സ്വന്തമായി.

1951 ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടു ചെയ്തയാൾ. 63 വർഷങ്ങൾക്കു ശേഷം 97-ാം വയസിലും ഒന്നാമനായിത്തന്നെ ശ്യാംശരൺ നേഗി 2014ൽ വോട്ടുചെയ്തു. ഹിമാചൽ പ്രദേശിലെ കിന്നൗർ മണ്ഡലത്തിലാണ് നേഗി വോട്ടു ചെയ്തത്.

ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ 34 വയസായിരുന്നു നേഗിക്ക്.പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ൽ ആണു വിരമിച്ചത്

2010ലാണു തെരഞ്ഞെടുപ്പ് കമ്മിഷൻ നേഗിയെ രാജ്യത്തെ ഏറ്റവും പ്രായമുള്ള വോട്ടറായി പ്രഖ്യാപിച്ചത്. അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment