••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഷിറിൻ ഇബാദി

ഇറാനിലെ ഒരു മനുഷ്യാവകാശ വനിതാ വിമോചക പ്രവർത്തകയാണ് ഷിറിൻ ഇബാദി

2003-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതോടെയാണ് ഇവർ രാജ്യാന്തര തലത്തിൽ പ്രശസ്തയാകുന്നത്.

അഭിഭാഷക, ജഡ്ജി, അദ്ധ്യാപിക തുടങ്ങിയ നിലകളിൽ തിളങ്ങിയ ഇബാദി നൊബേൽ സമ്മാനം നേടിയ ആദ്യ ഇറാൻകാരിയാണ്

ജനനം : 21 ജൂൺ 1947 (വയസ്സ് 71) ഹമദാൻ, ഇറാൻ

അസോസിയേഷൻ ഫോർ സപ്പോർട്ട് ഓഫ് ചിൽഡ്രൻസ് റൈറ്റ്സ് ഇൻ ഇറാൻ എന്നാ സംഘടനയുടെ സ്ഥാപക കൂടിയാണവർ.

ടെഹ്റാൻ നിവാസിയായിരുന്ന ഷെറിനു പക്ഷേ സർക്കാരിനെ വിമർശിക്കുന്ന കാരണത്താൽ ഭീഷണികളേയും , വേട്ടയാടലുകളേയും തുടർന്ന് നാടുവിടേണ്ടി വന്നു.

2009 മുതൽ യു.കെ യിൽ പ്രവാസത്തിലാണവർ.

2003ൽ ലഭിച്ച നൊബേൽ സമ്മാനം 2009 ൽ ഇറാൻ സർക്കാർ കണ്ടുകെട്ടി എന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ സർക്കാർ വൃത്തങ്ങൾ വാർത്ത നിഷേധിക്കുകയുണ്ടായി. വാർത്ത ശരിയാണെങ്കിൽ ഭരണകൂടം ബലമായി പിടിച്ചെടുക്കുന്ന ആദ്യ നൊബേൽ സമ്മാനം എന്ന അപഖ്യാതി ഇതിനായിരിക്കുമത്രേ

2004ൽ ഫോബ്സ് മാസിക പുറത്തിറക്കിയ സമുന്നത സ്വാധീനതയുള്ള 100 വനിതകളുടെ പട്ടികയിലും, ലോക ചരിത്രത്തെ തന്നെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും ഷെറിൻ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഷിറിൻറെ നിലപാടുകൾ പലപ്പോഴും പരിഷ്കരണവാദികളോടൊപ്പം ആണെന്നത് ഭരണകൂടത്തിനു രുചിക്കുന്നതല്ല.

ഷിറിന് യാഥാസ്ഥിതികരുടെ എതിർപ്പുകൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്.

ഷിറിന്റെ സന്നദ്ധ സംഘടനയെ ഒരിക്കൽ ഇറാനിൽ നിരോധിച്ചിട്ടുണ്ട്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment