••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

മലയാളത്തിലെ പ്രശസ്തനായ കവിയാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ്.

ലാളിത്യവും പ്രസാദാത്മകതയുമാണു് വെണ്ണിക്കുളത്തിന്റെ കവിതകളുടെ സവിശേഷത

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ചെറുകാട്ടുമഠം വീട്ടിൽ 1902 മെയ് 10-നു ആണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജനിച്ചത്

1980 ഓഗസ്റ്റ് 29-നു അദ്ദേഹം അന്തരിച്ചു

1969 ൽ *തുളസീദാസ രാമായണം* എന്ന കൃതിക്ക് *ഓടക്കുഴൽ അവാർഡ്* ലഭിച്ചു

1966 ൽ മണിവീണ എന്ന കൃതിക്ക്
കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വെണ്ണിക്കുളത്തിനു
1974 ൽ കാമസുരഭി എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു

ജ്ഞാനപീഠം നേടിയ മലയാള കവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.

1968-ൽ ജി. ശങ്കരക്കുറുപ്പ്, ജ്ഞാനപീഠ പുരസ്കാര തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്.

1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അപ്പോൾ നാരായണീയം
ReplyDelete