ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരാണ്? - DR. A P J Abdulkalam

Breaking

for ads contact us

Thursday, July 19, 2018

ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരാണ്?


••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബീഗം ഖാലിദ സിയ

❇ജനനം : 1945 ഓഗസ്റ്റ് 15
❇1991 മാർച്ച് 20 മുതൽ 1996 മാർച്ച് 30 വരെയും 2001 ഒക്റ്റോബർ 10 മുതൽ 2006 ഒക്റ്റോബർ 29 വരെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്നു
❇1991-ൽ അധികാരത്തിൽ എത്തിയപ്പോൾ രാഷ്ട്ര‌ത്തിന്റെ ചരിത്രത്തിൽ ഒരു ജനാധിപത്യ ഭരണ കൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവർ മാറി. 
❇1988–1990 കാലഘട്ടത്തിൽ പാകിസ്താൻ പ്രധാന മന്ത്രിയായിരുന്ന *ബേനസീർ ഭൂട്ടോ* യ്ക്ക് ശേഷം ഇസ്ലാമിക ലോകത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സ്ത്രീയായിരുന്നു ഖാലിദ സിയ. 
✅പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യ വനിത
ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന *സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ* എന്ന *സിരിമാവോ ബണ്ഡാരനായകെ*  ആണ്
❇തന്റെ ഭർത്താവായിരുന്ന പ്രസിഡന്റ് സിയാവൂർ റഹ്മാൻ 1970-കളുടെ അവസാനം സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) എന്ന കക്ഷിയുടെ നേതാവുമാണ് ഖാലിദ സിയ.
❇ഫോബ്സ് മാസിക ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഖാലിദ സിയയെ 2004-ൽ 14-ആം സ്ഥാനത്തും, 2005-ൽ 29-ആം സ്ഥാനത്തും, 2006-ൽ 33-ആം സ്ഥാനത്തും ഉൾപ്പെടുത്തിയിരുന്നു
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment