••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : സർദാർ വല്ലഭായ് പട്ടേൽ

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ

ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു

ഇന്ത്യാ വിഭജനത്തിനു ശേഷം, പഞ്ചാബിലേയും, ഡൽഹിയിലേയും അഭയാർത്ഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു

565 ഓളം സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേൽ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴിൽ കൊണ്ടു വന്നു

വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 *രാഷ്ട്രീയ ഏകതാ ദിവസ* മായി കൊണ്ടാടുന്നു.

1991 ൽരാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചു.

പട്ടേൽ *ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ* എന്ന പേരിലും അറിയിപ്പെടുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment