••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : പരംവീർ ചക്ര

പരമവീര ചക്രം,(പരം വീർ ചക്ര) യുദ്ധകാലത്ത് സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ്.

ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ് വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്.

ഈ ബഹുമതി *1950 ജനുവരി 26-ന്* റിപ്പബ്ലിക് ദിനത്തിലാണ്, 1947 ഓഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്.

ഭാരതരത്നത്തിനു ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരമവീര ചക്രം.

ഈ ബഹുമതി ആദ്യം ലഭിച്ചത് കാഷ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട *മേജർ സോം നാഥ് ശർമ്മ* യ്ക്കാണ്.

സാവിത്രി ഖനോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്‌പന ചെയ്തത്

ലെഫ്റ്റനന്റ് റാങ്കിനു താഴെപദവിയിലുള്ള സൈനികർക്ക് ഈ ബഹുമതി ലഭിക്കുമ്പോൾ ധനസഹായവും പെൻഷനും നൽകാറുണ്ട്. സൈനികന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിധവയ്ക്ക് അവരുടെ മരണം വരെയോ പുനർവിവാഹം വരെയോ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു

നിലവിൽ പരംവീർചക്ര ലഭിച്ചവർക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയും വാർഷിക വേതനമായി രണ്ടരലക്ഷം രൂപയും ലഭിക്കും.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment