സുപ്രീംകോടതി (ഇന്ത്യ) സ്ഥാപിതമായത് എപ്പോഴാണ്? - DR. A P J Abdulkalam

Breaking

for ads contact us

Thursday, July 19, 2018

സുപ്രീംകോടതി (ഇന്ത്യ) സ്ഥാപിതമായത് എപ്പോഴാണ്?


••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : 26 January 1950

❇ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. (Supreme Court of India). 
❇ഇന്ത്യൻ ഭരണ ഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. 
❇ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്. 
❇പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്. 
❇സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്.
❇സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന ഹൈക്കോടതികളിലെ വിധികൾക്കെതിരേയുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. 
❇കോർട്ടലക്ഷ്യത്തിനു ശിക്ഷിക്കാനും ഈ കോടതിക്ക് അധികാരമുണ്ട്. 

✅സുപ്രീം കോടതി സ്ഥാപിതമായത് *1950 ജനുവരി 28* നാ‍ണ് എന്നു ചില psc വെബ്‌സൈറ്റുകളിൽ കാണുന്നുണ്ട്.

✅സുപ്രീംകോടതിയുടെ വെബ്‌സൈറ്റിലും മറ്റു ഗവണ്മെന്റ് വെബ്സൈറ്റുകളിലും 1950 ജനുവരി 26 ആണ്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment