••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ആർട്ടിക്കിൾ 356
✅ഭരണഘടനയിൽ വിഭാവന ചെയ്തിട്ടുള്ള രണ്ടാമത്തെ അടിയന്തരാവസ്ഥയാണ് *സംസ്ഥാന അടിയന്തിരാവസ്ഥ* അഥവാ *രാഷ്ട്രപതിഭരണം*
✅ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഭരണഘടനയിലെ വ്യവസ്ഥകൾക്കു അനുസരണമായി ശക്തവും സുസ്ഥിരവുമായ ഭരണം നടത്താൻ സാധ്യമാകാത്ത സ്ഥിതി വിശേഷം ഉണ്ടായിരിക്കുന്നതായി പ്രസിഡന്റിന് ബോധ്യമായാൽ, സംസ്ഥാന ഗവർണറുടെ ഉപദേശമനുസരിച്ചോ, അല്ലാതെയോ, പ്രസിഡന്റിന് പ്രസ്തുത സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും അവിടത്തെ ഭരണം ഏറ്റെടുക്കുന്നതിനും ഭരണഘടന *356-ാം* വകുപ്പിൽ വ്യവസ്ഥചെയ്യുന്നു.
✅ ഹൈക്കോടതിയുടെ അധികാരം ഒഴികെ, സംസ്ഥാനത്തെ ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കുന്നതോ ഗവർണർ മുഖേന നടത്തേണ്ടതോ ആയ എല്ലാ അധികാരങ്ങളും സ്വയം ഏറ്റെടുക്കുന്നതിന് പ്രസിഡന്റിന് അധികാരം ലഭിക്കുന്നു. ആയതിലേക്ക് ഗവർണറെയും പ്രത്യേക ഭരണോപദേഷ്ടാക്കളെയും നിയമിക്കുന്നതായിരിക്കും. സംസ്ഥാന നിയമസഭകൾ പിരിച്ചുവിടുന്നതിനും അവയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുന്നതിനും പ്രസിഡന്റിന് അധികാരമുണ്ട്.
✅പ്രസിഡന്റ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ നിയമ നിർമ്മാണാധികാരം കേന്ദ്ര പാർലമെന്റിലാണ് നിക്ഷിപ്തമായിരിക്കുന്നത്
✅പ്രസിഡന്റിനെ ഉപദേശിക്കുവാൻ പാർലമെന്റ് അംഗങ്ങളടങ്ങിയ ഒരു ഉപദേശകസമിതിയും ഉണ്ടായിരിക്കും.
✅ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള ഒന്നാണ് 356-ാം വകുപ്പ്. ഇതിനോടകം, നൂറിലധികം തവണ അത് ഉപയോഗിച്ചിട്ടുണ്ട്.
✅കേരളത്തിൽ മാത്രം അത് ഒൻപതു പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്; 1956-ൽ രണ്ടു പ്രാവശ്യവും തുടർന്ന് 1959, 1964, 1965, 1970, 1979, 1981, 1982 എന്നീ വർഷങ്ങളിൽ ഓരോ പ്രാവശ്യവും.
°°°°°°°°°°°°°°°°°°°°°°°°°°°°°° °°°°
No comments:
Post a Comment