••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : അറ്റ്‌ലാന്റിക് സമുദ്രം

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ട്രയാംഗിൾ (Bermuda Triangle).

ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്.

ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്.

ഇവിടെ പല കപ്പലുകളും വിമാനങ്ങളും നിഗൂഢ സാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ മിക്കവയും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്ന് പറയപ്പെടുന്നുവെങ്കിലും ഇതിലെ നിഗൂഢത ഇനിയും വെളിവാക്കപ്പെട്ടിട്ടില്ല.

കപ്പലുകൾ, മുങ്ങിക്കപ്പലുകൽ, വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നുവേണ്ട ബർമുഡ ട്രയാംഗിൾ എന്ന് ദുരൂഹമായ കടല്പരപ്പിനു മുകളിൽ പറന്നതും ഒഴുകിയതും സഞ്ചരിച്ചതും എല്ലാം ഇന്ന് ഉത്തരം കിട്ടാത്ത ചോദ്യം പോലെ കാണാതായി.

ചുരുളഴിയാത്ത രഹസ്യങ്ങൾ പോലെ ബർമുഡ ട്രയാംഗിൾ എന്ന ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശം മനുഷ്യന്റെ യുക്തിക്കും വിശ്വാസങ്ങൽക്കും മേലെ ചോദ്യചിഹ്നം ഉയർത്തി നിൽക്കുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment