1857 ലെ വിപ്ലവ സമയത്ത് ഡൽഹി ഭരിച്ചിരുന്ന മുഗൾ ചക്രവർത്തി? - DR. A P J Abdulkalam

Breaking

for ads contact us

Thursday, July 19, 2018

1857 ലെ വിപ്ലവ സമയത്ത് ഡൽഹി ഭരിച്ചിരുന്ന മുഗൾ ചക്രവർത്തി?


••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ബഹദൂർഷാ സഫർ

❇ഇന്ത്യയിലെ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്നു *ബഹദൂർഷാ സഫർ* എന്നറിയപ്പെടുന്ന *മിർസ അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹദൂർ ഷാ സഫർ* 
❇ബഹദൂർഷാ രണ്ടാമൻ എന്നും അറിയപ്പെടുന്നു.
❇ജീവിതകാലം: 1775 ഒക്ടോബർ 24 മുതൽ 1862 നവംബർ 7
❇ സഫർ എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്. 
❇അക്ബർ ഷാ രണ്ടാമന്‌ തന്റെ ഭാര്യയായ ലാൽബായിൽ ജനിച്ച മൂത്ത പുത്രനായിരുന്നു ഇദ്ദേഹം. 
❇തന്റെ പിതാവിന്റെ മരണശേഷം 1837 സെപ്റ്റംബർ 28-ന്‌ ബഹദൂർഷാ മുഗൾ ചക്രവർത്തിയായി. 
❇കവിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ ഗസലുകൾ പ്രശസ്തങ്ങളാണ്. 
❇കവി, ഗസൽ രചയിതാവ് എന്നതിനു പുറമേ ഒരു കാലിഗ്രാഫറും സൂഫിയും ദൈവ ശാസ്ത്രജ്ഞനും ചിത്രമെഴുത്തുകാരുടെയും ശിൽപ്പികളുടെയും പ്രോത്സാഹകനും, പൂന്തോട്ടങ്ങളുണ്ടാക്കുന്നതിൽ തൽപ്പരനും, ഒരു വാസ്തു ശിൽപിയുമായിരുന്നു ബഹദൂർഷാ
❇ബ്രിട്ടീഷുകാർക്കെതിരെയുള്ള 1857-ലെ ലഹളസമയത്ത് ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫറിനെയായിരുന്നു ഒരു നേതാവെന്ന നിലയിൽ ലഹളക്കാർ കണക്കാക്കിയിരുന്നത്. ലഹളയെ ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചമർത്തിയതിനെ തുടർന്ന് ബഹദൂർഷാ സഫറിനെ മ്യാൻമറിലേക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ പുത്രന്മാരെ വെടിവച്ചു കൊല്ലുകയും ചെയ്തു

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment