••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മൻമോഹൻ സിങ്

ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ഡോ. മൻമോഹൻ സിങ് -.

ഇന്ത്യാ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന് ജനിച്ചു.

22 മെയ് 2004 മുതൽ 26 മേയ് 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു.

6 നവംബർ 2005 മുതൽ 24 ഒക്ടോബർ 2006 വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്നു

30 നവംബർ 2008 മുതൽ 24 ജനുവരി 2009 വരെ ഇന്ത്യയുടെ ധനകാര്യമന്ത്രി ആയിരുന്നു

1982മുതൽ1985 വരെ റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു

1995 മുതൽ ആസാമിൽ നിന്നുള്ള രാജ്യസഭാംഗം ആണ്.

സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്

സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്ദ്ധനായാണ് മൻമോഹനെ വിലയിരുത്തേണ്ടത്.

പഞ്ചാബ് സർവ്വകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചാണ് ഡോ. സിംഗ് സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയത്.

റിസർവ് ബാങ്ക് ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) അംഗമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്

സോഷ്യലിസ്റ്റ്/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോള വൽക്കരണത്തിനും ഉദാര വൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്കാരം

2009-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്

1991 ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി, തുടർന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment