ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ ഏതാണ്? - DR. A P J Abdulkalam

Breaking

for ads contact us

Thursday, July 19, 2018

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ ഏതാണ്?


••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : രാജാ ഹരിശ്ചന്ദ്ര


❇ഇന്ത്യയിലെ ആദ്യ മുഴുനീള ചലച്ചിത്രമാണ് രാജാ ഹരിശ്ചന്ദ്ര
❇ ദാദാസാഹിബ് ഫാൽക്കെയാണ് ഈ നിശ്ശബ്ദ ചലച്ചിത്രത്തിന്റെ സംവിധായകൻ. 
❇ബോംബെ കൊറോണേഷൻ തിയറ്ററിൽ 1913 മേയ് 3-നാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്ത്. എന്നാൽ, ചിത്രം 1913 ഏപ്രിൽ 21-ന് ചിത്രം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രദർശിപ്പിച്ചിരുന്നു. 
❇ഒരു പ്രിന്റ് മാത്രമായാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് കൂടുതൽ പ്രിന്റുകൾ പുറത്തിറക്കിയിരുന്നു.

സംവിധാനം : 
*ദാദാസാഹിബ് ഫാൽക്കെ*

നിർമ്മാണം : 
Dadasaheb Phalke
for Phalke Films

രചന : 
*ദാദാസാഹിബ് ഫാൽക്കെ*

കഥ : 
*Ranchhodbai Udayram*

അഭിനേതാക്കൾ
*D. D. Dabke, P. G. Sane*

റിലീസിങ് തീയതി : 
*3 മേയ്1913*

സമയദൈർഘ്യം : *40 മിനിറ്റ്*

✅ഇന്ത്യയിൽ ഓരോ വർഷവും വിവിധ ഭാഷകളിലായി 1,600 ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്.
✅മറ്റേതൊരു രാജ്യത്തെ സിനിമയെക്കാളും ഇന്ത്യൻ സിനിമയാണ് കൂടുതൽ ആളുകൾ കാണുന്നത്.
✅മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് സിനിമ. സിനിമയുടെ പിന്നിലെ ചരിത്രം രസകരമാണ്. ആദ്യകാലങ്ങളില്‍ സിനിമയുമായെത്തിയവരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും പറഞ്ഞ് ഓടിച്ചു. വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങള്‍ ഭൂതങ്ങളാണെന്ന് അന്ന് പലരും കരുതി.
✅ഹെന്‍റി റെന്നോ ഹെയ്ല്‍ എന്ന അമേരിക്കക്കാരനാണ് ചിത്രങ്ങള്‍ ചലിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു മനുഷ്യന്‍െറ വിവിധതരത്തിലുള്ള ചിത്രങ്ങള്‍ ഒന്നൊന്നായി ഒരു ഡിസ്കില്‍ ഫിറ്റ്ചെയ്ത്  വെള്ളത്തുണിയില്‍ അവതരിപ്പിച്ചുനോക്കി. തുടര്‍ച്ചയായി ഈ ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ നൃത്തംചെയ്യുന്ന പ്രതീതി ഉണ്ടായി.
✅പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ച റെന്നോ ഹെയ്ലിന് പ്രേക്ഷകരില്‍നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. ഭ്രാന്തായും മന്ത്രവാദമായുമൊക്കെ അവരതിനെ വ്യാഖ്യാനിച്ചു.
❇പൊതുജനങ്ങള്‍ക്കായി ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ച് ചരിത്രത്തില്‍ ഇടംനേടിയവരാണ് ലൂമിയര്‍ സഹോദരന്മാര്‍.
❇മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രമായ *വിഗതകുമാരന്‍* പുറത്തുവന്നത് 1928ലാണ്. ഈ ചിത്രത്തിന്‍െറ കാമറാമാനും സംവിധായകനും നിര്‍മാതാവും ജെ.സി. ഡാനിയല്‍ ആയിരുന്നു.
✅മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രം 1933ല്‍ ഇറങ്ങിയ *മാര്‍ത്താണ്ഡവര്‍മ* യാണ്.
❇1938ല്‍ ടിആര്‍ സുന്ദര്‍ നിര്‍മ്മിച്ച *ബാലന്‍* ആണ്‌ മലയാളത്തിലെ ആദ്യത്തെ സംസാര ചിത്രം

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment