••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : മിസോറാം

ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറം മ്യാന്മാറും, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തി പങ്കിടുന്നു.

തലസ്ഥാനം ഐസ്‌വാൾ

മിസോറാമിന്റെ പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രം മാത്രമേ എഴുതപ്പെട്ട രീതിയിലുള്ളു.

1889-ൽ ബ്രിട്ടീഷുകാർ മിസോ കുന്നുകൾ തങ്ങളുടെ ഭരണത്തിനു കീഴിലാണെന്നു പ്രഖ്യാപിച്ചു .

ലുഷായ് കുന്നുകൾ എന്ന പേരിൽ ഒരു ജില്ല രുപികരിച്ച് ഐസ്വാൾ തലസ്ഥാനമായി അവർ ഭരിച്ചു.

ഇന്ത്യയ്ക്കു സ്വത്രന്തൃം കിട്ടിയപ്പോൾ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു.

മംഗളോയിഡ് വംശത്തിൽപ്പെട്ട മനുഷ്യരാണ് മിസോറമിലുളളത്. മിസോകൾ എന്നാണ് ഇവർ പൊതുവേ അറിയപ്പെടുന്നത്. മിസോ എന്ന വാക്കിന്റെ അർത്ഥം മലമുകളിലെ മനുഷ്യർ, മി-മനുഷ്യർ, സോ-മല എന്നീ വാക്കുകൾ ചേർന്നാണ് മിസോ എന്ന പേര് ഉണ്ടായത്

മിസോകളിൽ എറ്റവും വലിയ വിഭാഗം ലൂഷായ്‌കളാണ്. മിസോറാമിലെ ജനസംഖ്യയിലെ മുന്നിൽ രണ്ടും അവരാണ്. ലുഷായ് അണ് പ്രധാന ഭാഷ. ഒരോ ഗോത്രത്തിനും പ്രത്യേക ഭാഷ ഉണ്ട്. പുറത്തുളളവരോടു സംസാരിക്കാൻ ലുഷായ് ഭാഷയാണ് അവർ ഉപയോഗിക്കുന്നത്. ഈ ഭാഷക്ക് ലിപി ഇല്ല
No comments:
Post a Comment