കേരളത്തിലെ ഏറ്റവും വലിയ കോട്ടയേത്? - DR. A P J Abdulkalam

Breaking

for ads contact us

Thursday, July 19, 2018

കേരളത്തിലെ ഏറ്റവും വലിയ കോട്ടയേത്?


ഉത്തരം : ബേക്കല്‍ കോട്ട

••••••┈┈┈┈•✿❁✿•┈┈┈┈••••••
❇ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന *ബേക്കൽ കോട്ട* കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണ്. 
❇അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. 
❇ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്
❇കുംബ്ലയിലെ *ഇക്കേരി നായ്ക്കന്മാർ* എന്നറിയപ്പെടുന്ന *ബദിനൂർ നായ്ക്ക* ന്മാരിലെ *ശിവപ്പ നായ്ക്ക്* 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കി പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്
❇1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. 
❇ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment