ഉത്തരം : കഥകളി, മോഹിനിയാട്ടം

കേരളത്തിന്റെ തനതായ ദൃശ്യ കലാ രൂപമാണ് കഥകളി.

രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്.

കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയാണ്.

ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്.

17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു

മോഹിനിയാട്ടം (Mohiniyattam) കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്

നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യ സമ്പന്നമായ കൈശികീ വൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര.

ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ.

രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്.

ശൃംഗാര രസ പ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ.

മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീ നൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചു കാണുന്നു.

കേരളീയ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീ നൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം.

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment