ഉത്തരം : നൈനിറ്റാൾ

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിറ്റാൾ.

സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിറ്റാൾ സ്ഥിതി ചെയ്യുന്നത്.

കുമയോൺ താഴ്വരയിലെ ഒരു സ്ഥലമാണ് നൈനിറ്റാൾ.

ഹിമാലയ പർവ്വത നിരയിലെ മൂന്ന് മലകൾ കൊണ്ട് നൈനിറ്റാൾ ചുറ്റപ്പെട്ടിരിക്കുന്നു.
അവ താഴെ കൊടുക്കുന്നു
✅നൈന(2615 മീറ്റർ ഉയരത്തിൽ)
✅ദ്വിപത(2438 മീറ്റർ ഉയരത്തിൽ)
✅അയർപത(2278 മീറ്റർ അടി ഉയരത്തിൽ)

തണുപ്പുകാലത്ത് ഇവിടെ അതിശൈത്യം അനുഭവപ്പെടുന്നു പലപ്പോഴും 0 ഡിഗ്രിയിൽ താഴെ (-3 ഡിഗ്രി) തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇവിടെ മഞ്ഞുമഴ പെയ്യാറുണ്ട്.

തടാകങ്ങളുടെ നഗരമാണ് നൈനിറ്റാൾ.

പ്രധാന തടാകമാണ് നൈനി തടാകം (നൈനിറ്റാൾ).

കണ്ണിന്റെ ആകൃതിയിലുള്ള ഈ തടാകത്തെ നേത്ര ദേവതയുടെ ഇരിപ്പിടം എന്നും അറിയുന്നു

സുന്ദരമായ തടാകങ്ങളുള്ള നൈനിറ്റാള്‍ ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്നു.

സുന്ദരമായ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന തരത്തിലുള്ള മികച്ച കാലവസ്ഥയുമാണ് നൈനിറ്റാളിലേത്
No comments:
Post a Comment