*ഭാരതരത്‌ന* അവാർഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്? - DR. A P J Abdulkalam

Breaking

for ads contact us

Thursday, July 19, 2018

*ഭാരതരത്‌ന* അവാർഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്?


••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ഖാൻ അബ്ദുൾ ഗാഫർ ഖാൻ

❇ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവായിരുന്നു *അതിർത്തിഗാന്ധി* എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ.
❇1890-ൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തിൽ *അഷ്ടനഗർ* എന്ന സ്ഥലത്ത് ഉസ്മാൻസായ് ഗ്രാമത്തിൽ ബഹ്റാം ഖാൻ എന്നയാളുടെ നാലാമത്തെ പുത്രനായി ജനിച്ചു. 
❇മത പാഠശാലയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫർ ഖാൻ പെഷവാറിലെ ഒരു മിഷൻ സ്കൂളിൽ ഉപരിവിദ്യാഭ്യാസം നടത്തി. 
❇1987-ൽ ഇദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. 
✅ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലാണു ജനിച്ചതെങ്കിലും,പാക് പൗരനാണ്.
❇1919-ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി. ഗാന്ധി-ഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. അതിനു ശേഷം അദ്ദേഹം കിലാഫത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും മഹാത്മാ ഗാന്ധി കിലാഫത്ത് പ്രസ്ഥാനവുമായി അടുത്തു പ്രവർത്തിക്കുകയുണ്ടായി
❇1988 ജനുവരി 20ന് അബ്ദുൽ ഗഫാർ ഖാൻ അന്തരിച്ചു
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment